പോപ്പുലര്‍ ഫിനാന്‍സ് സിബിഐയ്ക്ക്‌

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.

സെപ്റ്റംബര്‍ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആര്‍ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.