താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഹെൽത്ത് കാർഡ് വിതരണോൽഘാടനം

താനാളൂർ: താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുബങ്ങൾക്ക് മെഡിക്കൽ ഷോപ്പുകൾ മുഖേന മരുന്ന് നൽകുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ വിതരണോൽഘാടനം ട്രസ്റ്റ് ചെയർമാൻ ഉബൈദുല്ല താനാളൂർ നിർവ്വഹിച്ചു.എൻ.കെ മുസ്തഫ, കെ.ടി ഇസ്മായിൽ മാസ്റ്റർ, കെ.ഫൈസൽ അൻസാരി, വി.പി ആബിദുറഹ്മാൻ, പി.അബ്ദുൽ മജീദ് മാസ്റ്റർ, പി വഹീദു സമാൻ, പി.സഫീർ മാസ്റ്റർ, വി.അബ്ദുൽ കരീം, വി.പി അബു, സി.ഇസ്മാഈൽ, വി.പി അഷ്റഫ് പ്രസംഗിച്ചു