സ്കൂട്ടറിൽ മദ്യ വിൽപ്പന നടത്തുന്നയാളെ പിടികൂടി.

താമരശ്ശേരി: താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.അനിൽകുമാറും സംഘവും പനങ്ങാട് ഭാഗത്ത് വെച്ച് നടത്തിയ വാഹനപരിശോധനയിൽ കാപ്പിക്കുന്ന് കണ്ണാടിപ്പൊയിൽ സ്വദേശി ശ്രീകേഷ് എന്നയാളെ 18 ലിറ്റർ മദ്യവുമായി KL 76 A 5119 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നതിന് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ്, ശ്യാം പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.