മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേര്‍ മരണപ്പെട്ടു. എട്ട്പേര്‍ക്ക് പരുക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേര്‍ മരണപ്പെട്ടു. 8 പേര്‍ക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിക്കുന്നത്. നവി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.
പൂനെബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം നടന്നത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.