ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

തിരൂർ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസനതുടർച്ചക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജനം ഒരുങ്ങിയതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിലെ ബ്ലോക്ക് ഭരണസമിതി കഴിഞ്ഞ ഒന്നര വർഷത്തെ ഭരണം മൂലം നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി ദൗതിക സാഹചര്യവികസന പ്രവർത്തനങ്ങൾ നടത്തി. യുവാക്കൾക്ക് സ്വയം തൊഴിൽ എന്ന ലക്ഷ്യവുമായി സംസ്ഥാനതെ ആദ്യത്തെ സ്റ്റാർട്ട്അപ്പ് വില്ലേജ് ആരംഭിച്ചു. ഈ പദ്ധതി കൂടുതൽ വികസിപ്പിക്കുന്നതിനായി എൽഡിഎഫിന് ഭരണ തുടർച്ച കൂടിയേ തീരൂ എന്നും നേതാക്കൾ പറഞ്ഞു. അഭിഭാഷകൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , ആശാ വർക്കർ തുടങ്ങി പ്രഗൽഭരും ജനകീയറുമായ പൊതുപ്രവർത്തകർ ഉൾപ്പെടുന്നതാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക.

വാർഡ്, ഡിവിഷൻ, സ്ഥാനാർത്ഥികൾ എന്നിവർ ക്രമത്തിൽ.
വാർഡ്  1 പറവണ്ണ വിതങ്കമണി,
2 വെട്ടം പി പി അബ്ദുൾ നാസർ,
3 തലക്കാട് അഡ്വ യു സൈനുദീൻ,
4 കുറ്റൂർ ടി ഇസ്മായിൽ,
6 എടക്കുളം സി പി ഹംസ കുട്ടി,
7. തിരുന്നാവായ പുതുപറമ്പിൽ സീനത്ത്,
8 പൂഴിക്കുന്ന് പി കുമാരൻ,
9 ആലത്തിയൂർ കെ ഉഷ,
10 ചമ്രവട്ടം പാട്ടത്തിൽ ഇബ്രാഹിം കുട്ടി,
11 പുതുപ്പള്ളി പി പ്രീത,
12 പുറത്തൂർ കെ അനിത,
13 മംഗലം പി പീതാംബരൻ,
14 കൂട്ടായി കെ പി സലീന
5 കൈത്തക്കര, 15 വാക്കാട് എന്നീ ഡിവിഷനുകൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് നേതാക്കളായ എ ശിവദാസൻ, അഡ്വ പി ഹംസക്കുട്ടി, അഡ്വ യു സൈനുദീൻ, പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ കെ ഹംസ, എം മമ്മുകുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.