Main Banner

ഹസ്രത് നിസാമുദ്ദീൻ; എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു.

കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്‌റ്റോപ്പുകളാണ് ഒഴിവാക്കുക.

കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ (02618) ട്രെയിന്‍ കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്‌റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

1 st paragraph

എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്‌റ്റേഷനുകളിലും നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്.

2nd paragraph

കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്‌റ്റോപ്പുകളാണ് ഒഴിവാക്കുക.

നിലവിലെ സ്‌പെഷ്യല്‍ ട്രെയിനാണ് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. മാത്രമല്ല രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്‌റ്റേഷനുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം.