സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസല്‍ വിജയിച്ചു; എന്നാൽ എൽ ഡി ഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടു പോലും കിട്ടിയില്ല

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസല്‍ വിജയിച്ചു. സ്വതന്ത്രനായാണ് വാര്‍ഡില്‍ ഫൈസല്‍ ജനവിധി തേടിയിരുന്നത്. എന്നാല്‍ ഇവിടെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു പോലും കിട്ടിയില്ല.

 

 

വാര്‍ഡില്‍ മൊത്തം 1305 വോട്ടാണ് ഉള്ളത്. ഇതില്‍ 1115 വോട്ടു പോള്‍ ചെയ്തു. കാരാട്ട് ഫൈസലിന് കിട്ടിയത് 568 വോട്ടാണ്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 495 വോട്ടു കിട്ടി. കാരാട്ട് ഫൈസലിന്റെ അപരന്‍ ഏഴു വോട്ടു പിടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അമ്പത് വോട്ടാണ് കിട്ടിയത്. വാര്‍ഡില്‍ 150ലേറെ ബിജെപി വോ്ട്ടുകള്‍ ഉള്ള വേളയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് അമ്പത് വോട്ടു മാത്രം കിട്ടിയത്.

 

ഇടതു മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒപി റഷീദ് 26-ാം വാര്‍ഡിലെ വോട്ടറായിരുന്നു. ഇദ്ദേഹം വാര്‍ഡില്‍ പ്രചാരണത്തില്‍ ഉണ്ടായിരുന്നില്ല.

 

വാര്‍ഡില്‍ ഫൈസലിനെയാണ് ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒ.പി അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഈ സ്ഥാനാര്‍ത്ഥിക്കാണ് ഇപ്പോള്‍ ഒരു വോട്ടു പോലും കിട്ടാതിരുന്നത്.

 

അബ്ദുല്‍ റഷീദ് ഡമ്മി സ്ഥാനാര്‍ത്ഥിയാണ് എന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. അതു തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കൊടുവള്ളിയിലെ സാധാരണക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന് നേരത്തെ ഫൈസല്‍ അവകാശപ്പെട്ടിരുന്നു.