കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ആറ് വോട്ട്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ആയിഷാബി ഇവിടെ 336 വോട്ടിന് ജയിച്ചു. 692 വോട്ടുകളാണ് ആയിഷാബി വാര്‍ഡില്‍ ആകെ നേടിയത്. ലീഗ് വിമത മൈമൂനയാണ് വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൈമൂന 354 വോട്ടുകള്‍ നേടി.

അതേ സമയം കൊടുവള്ളി നഗരസഭാ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇവിടെ സ്വര്‍ണക്കടത്തു കേസ് പ്രതി കാരാട്ട് ഫൈസല്‍ വിജയിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്.

സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു.