തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെച്ച യുവ അഭിഭാഷക ആദ്യ മത്സരത്തില്‍ തന്നെ യുഡിഎഫ് കോട്ട അട്ടിമറിച്ചു.

മലപ്പുറം: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെച്ച യുവ അഭിഭാഷക ആദ്യ മത്സരത്തില്‍ തന്നെ യുഡിഎഫ് കോട്ട അട്ടിമറിച്ചു. അതും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന മത്സരത്തില്‍. മലപ്പുറം വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. ഷെറോണ റോയിയാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ആറായിരത്തിലധികം വോട്ടിന് പരാജയപ്പെട്ട ഡിവിഷനില്‍ നിന്നും 2332 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചത്.

അഡ്വ. ഷെറോണ റോയി

യുഡിഎഫിൻ്റെ കുത്തക ഡിവിഷനായി കണക്കാക്കുന്ന വഴിക്കടവിലേക്ക് ഉറച്ച വിജയപ്രതീക്ഷയോടെ അധികമാരും മുന്‍കാലങ്ങളില്‍ മത്സരിക്കാനെത്താറില്ലായിരുന്നു. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഒ ടി ജെയിംസാണ് ആറായിരത്തിലിധികം വോട്ടിന് ഇവിനെ നിന്നും വിജയിച്ചിരുന്നത്. ഇതിനാല്‍ തന്നെ വലിയ വിജയം ഉറപ്പിച്ചതായിരുന്നു യുഡിഎഫ് ക്യാമ്പ്. എന്നാല്‍ മികച്ച പ്രചരണത്തിലൂടെയും തന്റെ നിലപാടുകള്‍ വോട്ടര്‍മാരെ അറിയിച്ചും അതോടൊപ്പം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും ഷെറോണ റോയിയുടെ മികച്ച വിജയത്തിന് കാരണമായി.

 

Sherona roy

ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും ബ്ലോക്ക് മുന്‍ പ്രസിഡന്റുമായിരുന്ന യുഡിഎഫിലെ ഷേര്‍ളി വര്‍ഗീസിനെയാണ് പരാജയപ്പെടുത്തിയത്. ഷെറോണ റോയി 31406 വോട്ടുകള്‍ നേടിയപ്പോള്‍ ഷേര്‍ളി വര്‍ഗീസിന് 29074 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

Sherona roy

എന്‍ഡിഎ സ്ഥാനാര്‍ഥി ഗീതാകുമാരി അമ്മ 5004 വോട്ടുകളും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫസ്ന മിയാന്‍ 1363 വോട്ടുകളും നേടി.