സ്‌കൂൾ വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണം. ആർടിഒ

മലപ്പുറം: ജനുവരി ഒന്നുമുതൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ അറിയിച്ചു.

 

ബസുകളിൽ യാത്രാ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. ലൈസൻസ് ഇല്ലാതെയും പ്രായ പൂർത്തിയാവാത്തവരുമായ വിദ്യാർഥികൾ വാഹനങ്ങൾ ഓടിച്ച്‌ സ്‌കൂളിൽ വരുന്നില്ലെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പാക്കണം.