കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം.

തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രേമ, പഞ്ചായത്തംഗങ്ങളായ കെ ഹസീന, ടി.വി പ്രേമലത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ടി ശശി,

ഉണ്യാല് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷാദ്, ആശ വര്‍ക്കര്‍ ഭവാനി എന്നിവര്‍ സംസാരിച്ചു. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നത്.