എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ

താനൂർ:പഞ്ചായത്ത് കൺവെൻഷനുകളിലെ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കൺവൻഷനുകളിലും പങ്കാളികളായത്. നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം പഞ്ചായത്ത് കൺവെൻഷനുകൾ ചൊവ്വാഴ്ച നടന്നു.

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷനിൽ വി അബ്ദുറഹ്മാൻ സംസാരിക്കുന്നു.

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. കെ വി സിദ്ദീഖ് അധ്യക്ഷനായി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ, സിപിഐ എം ഏരിയാസെക്രട്ടറി കെ ടി ശശി തുടങ്ങിയവർ സംസാരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സൈതലവി സ്വാഗതം പറഞ്ഞു.

ഒഴൂർ പഞ്ചായത്ത് കൺവെൻഷൻ വെള്ളച്ചാലിൽ നടന്നു. എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഷ്കർ കോറാട് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ,ബാലകൃഷ്ണൻ ചുള്ളിയത്ത്, സി കെ ജനാർദ്ധനൻ, മുഹമ്മദ് കുട്ടി, കെ പി ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മൽ ബാവു, ഒഴൂർ പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, കെ വി പ്രജിത, പ്രമീള മാമ്പറ്റയിൽ തുടങ്ങിയവർ സംസാരിച്ചു. കെടിഎസ് ബാബു സ്വാഗതം പറഞ്ഞു.

പൊന്മുണ്ടം പഞ്ചായത്ത് എൽഡിഎഫ് കൺവെൻഷൻ വൈലത്തൂരിൽ നടന്നു. കെ വി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പി മൊയ്തീൻകുട്ടി അധ്യക്ഷനായി. സമദ് താനാളൂർ, പി സിറാജ് തുടങ്ങിയവർ സംസാരിച്ചു. കെ കെ വേലായുധൻ സ്വാഗതം പറഞ്ഞു.