സിറാത്ത് പാലം ശബരിമല വിഷയങ്ങളിൽ മന്ത്രി ജലീൽ നിലപാട് തിരുത്തി ഖേദം പറയുമോ യു ഡി എഫ്
എടപ്പാൾ: മുസ്ലിം സമുദായത്തിൻ്റെ മഹ്ശറ വിശ്വാസങ്ങളെ അവഹേളിച്ച് മന്ത്രി നടത്തിയ സിറാത്ത് പാലം പ്രസ്താവനയിലും ശബരിമല ആചാരാനുഷ്ടാനങ്ങളെ കളങ്കപ്പെടുത്തിയ സർക്കാർ നടപടിയിലും മന്ത്രി ജലീൽ ഖേദപ്രകടനം നടത്തുമോയെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
പരശ്ശതം വിശ്വാസികളെ വേദനിപ്പിച്ച മന്ത്രി ജനവിധി തേടുന്ന സന്ദർഭത്തിലെങ്കിലും നിലപാട് തുറന്ന് പറയുമോയെന്നും അതിന് തയ്യാറില്ലങ്കിൽ എൽ ഡി എഫ് നേതൃത്യം നയം വ്യക്തമാക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. ഗ്യാസ് പൈപ്പ് ലൈൻ സമരത്തിൽ മഹല്ല് കമ്മറ്റികളെ മോശമായി ഉപമിച്ചതും, ജില്ല പഞ്ചായത്ത് കിഡ്നി വെൽഫയർ സൊസൈറ്റി വിഷയത്തിൽ യതീംഖാന കണക്കുകളെ മന്ത്രി ജലീൽ വികൃതമാക്കുന്നതും കേരളം കണ്ടതാണ് .പി ൽക്കാലത്ത് തള്ളിപ്പോയ ഒരു കള്ളക്കേസിൽ മജിസ്ട്രേറ്റിൻ്റെ ഒരു ദിവസ അവധി കാരണം ഒരു ദിവസത്തേക്കാണ് ‘ഫിറോസിനെ റിമാൻ്റ് ചെയ്തത് വലിയ ശിക്ഷയായി പ്രചരിപ്പിക്കുന്ന മന്ത്രി ജലീൽ അർധരാത്രിയിൽ എന്തിനാണ് ഇഡിക്ക് മുന്നിൽ ഹാജരായത് .
ഖുർആൻ ഈത്തപ്പഴം മറവിൽ സ്വർണം കൊണ്ട് വന്നതാണന്ന് ആരോപണം നേരിടുന്ന മന്ത്രി ജലീലാണ് ആദ്യം ഇതിൻ്റെയൊക്കെ സത്യാവസ്ഥ ജനങ്ങളോട് തുറന്ന് പറയേണ്ടത്. അതിന് ശേഷം മതി മറ്റുള്ളവരുടെ കുടിക്കടം പകർക്കൽ എന്നും യുഡിഎഫ് അഭിപ്രായപ്പെട്ടു തോൽവി മണക്കുന്ന ഇടത് സ്ഥാനാർത്ഥിയും ആശ്രിതവത്സരും ഫിറോസ് ‘ കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തുന്നതിൽ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് ചെയർമാൻ ഇബ്രാഹിം മൂതൂരും കൺവീനർ സുരേഷ് പെല്പാക്കരയും ഇലക്ഷൻ കമീഷനോട് ആവശ്യപ്പെട്ടു.