റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി നാളെ മുതൽ പുതിയ സമയക്രമം

തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെ യുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.

പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും.

കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതർ അറിയിച്ചു