കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഡോ. ഖാലിദ് അൽ ജറല്ല

കുവൈറ്റ് സിറ്റി: രാജ്യത്ത് നിലവിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കൊറോണ വൈറസ് പാൻഡെമിക്കിന്റെ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല വ്യക്തമാക്കി നിലവിലെ ലോക്ക്ഡൗൺ കുവൈത്തിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തിയതിനാൽ പൂർണ്ണ കർഫ്യൂ പദ്ധതി അധികൃതർ തള്ളിക്കളഞ്ഞു

 

രാജ്യത്ത് പോസിറ്റിവ് കേസുകളിൽ കുറവുണ്ടായിട്ടുണ്ട് എന്നാൽ വിദേശികളുടെ താമസ കേന്ദ്രങ്ങളിൽ രോഗ ബാധയുടെ തോത് ഉയർന്നു നിൽക്കുകയാണ് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ അറുപത്തി അഞ്ചു ശതമാനം ആളുകളും വിദേശികളാണ്

ആരോഗ്യ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും , രോഗപ്രതിരോധ കുത്തിവയ്പ്പുകൾ വർദ്ധിപ്പിക്കുന്നത് സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ റമദാൻ അവസാനത്തെ പത്ത്‌ ദിവസങ്ങളിൽ കുവൈത്തിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.