മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 30 മത് രക്തസാക്ഷി ദിനം ആചരിച്ചു

തിരൂർ: രാജീവ് ഗാന്ധിയെ സ്മരിക്കൂ.. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കരുത്തേകൂ… മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 30 മത് രക്തസാക്ഷി ദിനം ആചരിച്ചു. കോവിഡ് 19 ന്റെ രണ്ടാ വരവ് അതിരൂക്ഷമായ സാഹചര്യത്തിൽ വീട്ടിൽ വെച്ച് രാജീവ് ഗാന്ധിയുടെ ഫോട്ടോക്ക് മുൻപിൽ വിളക്ക് കത്തിച്ചും, പൂക്കൾ അർപ്പിച്ചും അദ്ദേഹത്തിന്റെ ഓർമ്മകൾ അയവിറക്കി.

ഇന്ത്യയെ 21 നൂറ്റാണ്ടിലേക്ക് കൈപിടിച്ച് ഉയർത്തിയ രാജീവ് ഗാന്ധി പതിനെട്ട് വയസ്സു തികഞ്ഞവർക്ക് വോട്ടവകാശം കൊണ്ടുവന്ന രാജീവ് ഗാന്ധി, രാജ്യത്തെ കമ്പ്യൂട്ടർ യുഗത്തിലേക്ക് കൈപിടിച്ച് കയറ്റിയ രാജീവ് ഗാന്ധി, ഇന്ത്യ മഹാരാജ്യത്ത് ഇപ്പോൾ ഇല്ലാതെ പോയ ദേശീയ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ജീവൻ ത്യജിച്ച് പോരാടിയ രാജീവ് ഗാന്ധിയെ സ്മരിക്കൂ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കരുത്തേകൂ. ഇപ്പോൾ വളർന്നു വരുന്ന കുരുന്നുകൾക്കും ഇളംപ്രായക്കാർക്കും ഇദ്ദേഹത്തിന്റെ ഓരോ പ്രവർത്തന രീതിയും മുതൽകൂട്ടാവട്ടെ എന്നു കൂടി അറിയാൻ ഈ അവസരം ഉപയോഗിക്കുന്നു.

രക്തസാക്ഷി ദിന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്ര, മുതിർന്ന കോൺഗ്രസ്സ് നേതാവും കോൺഗ്രസ്സിന്റെ പോഷക സംഘടനയായ പെൻഷനേഷ്സ് യൂണിയൻ തിരൂർ മണ്ഡലം സെക്രട്ടറി ധർമ്മരാജൻ മേലേപ്പാട്ട്, അമ്മേങ്ങര മുസ്തഫ, വിഘ്നേഷ് അരുൺ, വിദ്യുത് അരുൺ എന്നിവർ പങ്കെടുത്തു.

പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജനപ്രിയനേതാവ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് മൂന്നു പതിറ്റാണ്ടായി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അതനുസരിച്ച് ദീർഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു.

18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകുന്നതിന്, പഞ്ചായത്തീരാജ്-നഗരപാലിക ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവരുന്നതിന്, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ വൻ കുതിപ്പിലേക്കെത്തിച്ചൂ. അന്തർദേശീയ രംഗത്ത് രാജ്യത്തിൻ്റെ അഭിമാനവും, അന്തസ്സും ഉയർത്തിപ്പിടിച്ച ഭാവന സമ്പന്നനും ക്രാന്തദർശിയുമായ ഭരണാധികാരിയായിരുന്ന രാജീവ് ഗാന്ധി.

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ജീവാർപ്പണം ചെയ്ത ധീര രക്തസാക്ഷി രാജീവ്ജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു…