Main Banner

സിന്തെറ്റിക് മാരക മയക്ക് മരുന്നായ എം ഡി എം എയും,ചരസുമായി യുവാവ് പിടിയില്‍

ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവാണ് എക്സൈസിന്റെ പിടിയിലായത്

എടപ്പാള്‍:സിന്തെറ്റിക് മാരക മയക്ക് മരുന്നായ എം ഡി എം എയും,ചരസുമായി ചങ്ങരംകുളം സ്വദേശി അറസ്റ്റില്‍.ചങ്ങരംകുളംആലങ്കോട് വലിയകത്ത് വീട്ടില്‍ മുഹമ്മദ് അജ്മലാണ് (20) പൊന്നാനി എക്സൈസ് റേഞ്ച് സംഘത്തിന്റെ വലയിലായത്.ഇയാളില്‍ നിന്നും മൂന്ന് ലക്ഷത്തോളം വില വരുന്ന 60 ഗ്രാം എം ഡി എം എയും,5 ഗ്രാം ചരസ്സും എക്സൈസ് സംഘം കണ്ടെടുത്തു .ആലങ്കോട്,കക്കിടിപ്പുറം റോഡില്‍ നിന്നാണ് ഇയാള്‍ വലയിലാകുന്നത്.

1 st paragraph

എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദാമോധരന്‍,പ്രിവന്റീവ് ഓഫീസര്‍ പ്രഗേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍,സജിത്,സൂരജ്,അരുണ്‍ രാജ്,വനിതാ എക്സൈസ് ഓഫീസര്‍ ജ്യോതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്