Shobika

റേഷന്‍ വിതരണ തിയതി നീട്ടി

ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് , മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള പി.എം.ജി.കെ.എ .വൈ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മെയ് മാസത്തെ റേഷന്‍ വിതരണ തിയ്യതി ജൂണ്‍ എട്ട് (ചൊവ്വ) വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ എട്ടിന് അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും.

1 st paragraph

കോവിഡ് രോഗവ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന് റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.