Fincat

സൗണ്ട് ബോക്സുകൾ കൊണ്ട് മതിൽ തീർത്ത് പ്രതിഷേധ സമരം നടത്തി.

വളാഞ്ചേരി ചെറിയ ശബ്ദത്തെ വലിയ ശബ്ദമാക്കുന്നവരുടെ അതിജീവന സമരം ഞങ്ങളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് പന്തൽ ലൈറ്റ് ,സൗണ്ട്, ഡക്കറേഷൻ അനൗൺസ്മെൻ്റ് മേഖയിലെ ഉടമകളുടെയും ജീവനക്കാരുടേയും സംഘടനയായ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി നടത്തുന്ന 1000 കേന്ദ്രങ്ങളിൽ നടത്തുന്ന അതിജീവന സമരത്തിൻ്റെ ഭാഗമായി വളാഞ്ചേരി മേഖല കമ്മിറ്റി പ്രതിഷേധ സമരം നടത്തി .സൗണ്ട് ബോക്സുകൾ കൊണ്ട് മതിൽ തീർത്തായിരുന്നു സമരം

1 st paragraph

വളാഞ്ചേരിയിൽ നടന്ന സമരം ജില്ല എക്സി: മെമ്പർ സി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് സി എ ബാവ ഇരിമ്പിളിയം അധ്യക്ഷത വഹിച്ചു എസ് കെ ഹംസ കുട്ടി, നാസർ അലിഫ് ,റാഫി ബാബു, സറഫുദ്ദീൻ ഹസീന , സൽമാൻ എന്നിവർ നേതൃത്വം നൽകി.