Shobika

ലീഗില്‍ അഴിമതിപ്പണം വിനിയോഗിച്ചതിലെ തര്‍ക്കം: എ വിജയരാഘവന്‍

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച്‌ അഴിമതി നടത്തിയുണ്ടാക്കിയ പണം വിനിയോഗിച്ചതിലെ തർക്കമാണ്‌ മുസ്ലിം ലീഗിലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഉയർന്നുവന്ന പ്രശ്‌നങ്ങൾ വലിയ ആഘാതമാണ്‌ ആ പാർടിയിലുണ്ടാക്കാൻ പോകുന്നത്‌. ലീഗ്‌ നേതൃത്വത്തിന്‌ വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല.വലിയ തകർച്ചയിലേക്ക്‌  ലീഗ്‌ പോകും. ഇനിയും കുറേ കാര്യങ്ങൾ പുറത്തുവരും.

1 st paragraph

മുസ്ലിം ലീഗ്‌ പാവപ്പെട്ട മുസ്ലിങ്ങളുടെയോ മതന്യൂനപക്ഷ വിഭാഗങ്ങളുടെയോ പ്രശ്‌നം ചർച്ച ചെയ്യുന്ന പാർടിയല്ല. പാണക്കാട്‌ തങ്ങളെ, കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചോ എന്നത്‌  കൂടുതൽ കാര്യങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകും. ശരിയായ അഭിപ്രായ പ്രകടനം അപ്പോൾ നടത്താൻ കഴിയുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട്‌ പറഞ്ഞു.