Shobika

ആറു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

നിലമ്പൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പി.ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ സർക്കിൾ പാർട്ടിയും മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഐ.ബി പാർട്ടിയും നിലമ്പൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ റേഞ്ച് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് വെച്ച് 6.33 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ കടത്തികൊണ്ട് വന്ന ഇരുപത് വയസുള്ള യുവാവിനെ പിടികൂടി

1 st paragraph

സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ രണ്ട് പേരെയും പ്രതി ചേർത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർമാരായ ഹരികൃഷ്ണൻ. എം അശോക്. പി , സിവിൽ എക്സൈസ് ഓഫീസർമാരായ സി. അബ്ദുൾ റഷീദ്,രാകേഷ് ചന്ദ്രൻ, സബിൻദാസ്, അഖിൽദാസ് , എബിൻസണ്ണി, ജംഷീദ്. എം ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു.