കലാകാരന്മാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: അതിജീവന സമരവുമായി നന്മ

മലപ്പുറം : കോവിഡ് കാലത്ത് കലാകാരന്മാരനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാനത്തൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ അതിജീവനസമരം നടത്തി.കഴിഞ്ഞ രണ്ട് സീസണ്‍ കലാകാരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മൂന്നാമത്തെ സീസണും നഷ്ടപെടുമെന്ന ആശങ്കയിലാണ്. കലാകാര സമൂഹത്തിന്റെ ജീവിത ദൈന്യത സര്‍ക്കാരിന്റെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനാണ് ഈ സമരം. കോവിഡ് കാലത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന ആശ്വാസ നടപടികളില്‍ വേണ്ട പരിഗണനയോ ശ്രദ്ധയോ കേരളത്തിലെ കലാതൊഴിലാളികളായ നനാവിഭാഗം സാധാരണക്കാരായ കലാകാരന്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. കലാകാരന്മാര്‍ക്ക് ഓണത്തിന് പ്രത്യേക ധനസഹായം ഉടനെ നല്‍കുക. പ്രത്യേക പാക്കേജിലൂടെ ധനസഹായം അനുവദിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് കലാകാരന്‍മാരുടെ തൊഴിലിടങ്ങള്‍ തുറന്നു കൊടുക്കുക. സാംസ്‌കിരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ 60 വയസ് കഴിഞ്ഞ അര്‍ഹരായ മുഴുവന്‍ കലാകാരന്‍മാര്‍ക്കും അംഗത്വം നല്‍കി പെന്‍ഷനും ആനുകൂല്ല്യങ്ങളും നല്‍കുക. ക്ഷേമനിധിയിലേക്ക് സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തി മുഴുവന്‍ കലാകാരന്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുക. തദ്ദേശം, ടൂറിസം, വിദ്യാഭ്യാസ വകുപ്പുകളില്‍ പ്രദേശിക കലാകാരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് നന്മ ഉന്നയിക്കുന്നത്.

മലപ്പുറം നന്മ മേഖലാ കമ്മിറ്റി കലക്ട്രേറ്റ് പരിസരത്ത് വെച്ച് കലാകാരന്മാരുടെ ജീവിതസമരം സംഘടിപ്പിച്ചു ചടങ്ങ് ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു.ബാബുരാജ് കോട്ടക്കുന്ന്, ഹനീഫ് രാജാജി’ രവീന്ദ്രന്‍ പി.ഉസ്മാന്‍ ഇരുമ്പൂഴി’ ഡോ.നംഷാദ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ചിത്രകാരന്‍മ്മാരായ ഉസ്മാന്‍ ഇരുമ്പൂഴി’ദി നേഷ് മഞ്ചേരി ‘ ഹനീഫ് രാജാജി തുടങ്ങിയവര്‍ തെരുവോരത്ത് പ്രതിഷേധചിത്രരചന നടത്തിപടം…..മലപ്പുറം നന്മ മേഖലാ കമ്മിറ്റി കലക്ട്രേറ്റ് പരിസരത്ത് വെച്ച് കലാകാരന്മാരുടെ ജീവിതസമരം ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്യുന്നു