Bridal

ബസിൽ മോഷണ ശ്രമം; യുവതി പിടിയിൽ



കൊല്ലം: കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപം സ്​റ്റോപ്പിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പൊലീസ്​ പിടിയിലായി.

1 st paragraph

വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ബാഗ് തുറക്കുന്നത് കണ്ട രേവതി ശബ്​ദം ഉയർത്തി ജനശ്രദ്ധ ആകർഷിച്ചത് കൊണ്ട് മോഷണം നടന്നില്ല. ബാഗ് തുറക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. തെങ്കാശി റെയിൽവേ പുറംമ്പോക്ക് കോളനിയിൽ താമസിക്കുന്ന മീനാക്ഷി എന്നു വിളിക്കുന്ന കാളീശ്വരി (35) ആണ് പൊലീസ്​ പിടിയിലായത്.

2nd paragraph

കൊല്ലം ഈസ്​റ്റ്​ ഇൻസ്​പെക്ടർ ആർ. രതീഷ്, എസ്.ഐ മാരായ രതീഷ്കുമാർ, ബാലചന്ദ്രൻ, സി.പി.ഓ ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു.