ഇന്ത്യക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള താമസ വിസക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനി യു.എ.ഇയിലേക്ക് പ്രവേശിക്കാം. ഇതനുസരിച്ച് കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് യു.എ.ഇയിലേക്ക് പോകാം. ഇന്ന് മുതലാണ് പ്രവേശനം അനുവദിക്കുക.

യാത്രക്കാർ വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് പി.സി.ആർ പരിശോധന നടത്തണം. യു.എ.ഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധനയ്‌ക്ക് വിധോയരാവണം. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് നിയമം ബാധകമല്ല.