17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എരവിമംഗലം സ്വദേശി അറസ്റ്റിൽ. കുറ്റിക്കാട്ടുപറമ്പിൽ രതീഷ് (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഞായറാഴ്ച പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഇയാൾ പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി സ്വന്തം വീട്ടിലെത്തിച്ച് ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി.

പെരിന്തൽമണ്ണ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നുള്ള വിവരത്തെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.