സ്‌കൂള്‍ ബസുകളിൽ നിന്നുള്ള യാത്ര വിലക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

സ്കൂള്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ്
നടത്തുന്നത് പരിഗണനയിലുണ്ടെന്നും മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുണ്ട്.