ഓട്ടോ​റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി

കൊ​ച്ചി: പൊ​തു​റോ​ഡി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്ന പേ​രി​ൽ ഓട്ടോ​റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്നു​വെ​ന്ന​ത്​ അ​ന​ധി​കൃ​ത ന​ട​പ​ടി​യു​ടെ സാ​ധൂ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​വി​ല്ല. എ​രു​മേ​ലി ക​ണ​മ​ല ജ​ങ്​​ഷ​നി​ലെ അ​ന​ധി​കൃ​ത ഓട്ടോ​റി​ക്ഷ പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ട​യു​ട​മ മാ​ർ​ട്ടി​ൻ ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്രന്റെ ഉ​ത്ത​ര​വ്.

തന്റെ ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നും ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ്​ ഓ​ട്ടോറി​ക്ഷ പാ​ർ​ക്കി​ങ്​ എ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. എ​ന്നാ​ൽ, 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും പൊ​തു​റോ​ഡി​ൽ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ചി​ല ഓട്ടോ​റി​ക്ഷാ ഉ​ട​മ​ക​ൾ വാ​ദി​ച്ചു. തു​ട​ർ​ന്നാ​ണ്​ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​ന്​ ഇ​പ്പോ​ൾ അം​ഗീ​കാ​രം ന​ൽ​കാ​നാ​വു​ന്ന​തെ​ങ്ങ​നെ​യെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞ​ത്. ക​ട​യു​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ൾ എ​തി​ർ​ക​ക്ഷി​ക​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ചി​ത​ഫോ​റ​ത്തി​ൽ ഉ​ന്ന​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ഒ​ഴി​വാ​ക്കാ​നും ഓട്ടോ സ്​​റ്റാ​ൻ​ഡി​ന്​ പ്ര​ത്യേ​ക​സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ച കോ​ട​തി ഹ​ര​ജി തീ​ർ​പ്പാ​ക്കി.