Main Banner

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. 10 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് വാദിച്ച് കൊണ്ടാണ് സര്‍ക്കാര്‍ കോടതിയെ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഗുരുതരമായ തെറ്റുകള്‍ ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.

1 st paragraph

ടോമിന്‍ ജെ തച്ചങ്കരി ചെയ്തത് സമൂഹത്തിനെതിരായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയെ എതിര്‍ത്ത് വിശദമായ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷിക്കുകയും ചെയ്തു. അഡ്വ. രാമന്‍ പിള്ളയാണ് ടോമിന്‍ ജെ തച്ചങ്കരിക്കായി വാദിച്ചത്. നാല് വര്‍ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില്‍ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തല്‍ വിജിലന്‍സ് കോടതി ശരിവച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നാണ് അപ്പീലില്‍ തച്ചങ്കരിയുടെ വാദം.

2nd paragraph