ഇന്ത്യ സ്കോട്ട്ലാൻഡിനെ 8 വിക്കറ്റിന് കീഴടക്കി

ദു​ബാ​യ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഗ്രൂ​പ്പ് 2​ ​ലെ​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​സ്‌കോ​ട്ട്‌​ലാ​ൻ​ഡി​നെ​തി​രെ​ ​ഇ​ന്ത്യ​യ്ക്ക് 8​വി​ക്ക​റ്റി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ്‌കോ​ട്ട്‌​ലാ​ൻ​ഡ് 17.4​ ​ഓ​വ​റി​ൽ​ 85​ ​റ​ൺ​സി​ന് ​ആ​ൾ​ ​ഔ​ട്ടാ​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 6.3​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​അ​തി​വേ​ഗം​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(89/2)​​.​ ​മി​ക​ച്ച​ ​ജ​യ​ത്തോ​ടെ​ ​നെ​റ്റ് ​റ​ൺ​റേ​റ്റി​ൽ​ ​അ​ഫ്ഗാ​നി​സ്ഥാ​നെ​ ​മ​റി​ക​ട​ന്ന് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്താ​നും​ ​ഇ​ന്ത്യ​യ്ക്കാ​യി.​ ​പാ​കി​സ്ഥാ​ൻ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​സെ​മി​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞ​ ​ഗ്രൂ​പ്പി​ൽ​ ​ന്യൂ​സി​ല​ൻ​ഡും​ ​ഇ​ന്ത്യ​യും​ ​ത​മ്മി​ലാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യി​ ​മു​ന്നേ​റാ​നു​ള്ള​ ​മ​ത്സ​രം.​ ​ന്യൂ​സി​ല​ൻ​ഡാ​ണി​പ്പോ​ൾ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ത്.

ഹാപ്പി ബർത്ത് ഡേ കൊഹ്‌ലി
പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ത്ത​വ​ണ​ ​ആ​ദ്യ​മാ​യി​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യെ​ ​ടോ​സ് ​തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തീ​ക്ഷി​ച്ച​ ​പോ​ലെ​ ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​കൊ​ഹ്‌​ലി​യു​ടെ​ ​ക​ണ​ക്കു​ ​കൂ​ട്ട​ൽ​ ​തെ​റ്റി​യി​ല്ല.​ ​സ്കോ​ട്ടി​ഷ് ​സ്കോ​ർ​ 13​ൽ​ ​നി​ൽ​ക്കെ​ ​ഓ​പ്പ​ണ​ർ​ ​കൈ​ൽ​ ​കോ​ട്സ​റെ​ ​(1​)​​​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​ജ​സ്പ്രീ​ത് ​ബും​റ​ ​ഇ​ന്ത്യ​യ്ക്ക് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ തുടർന്ന് 19​ ​പ​ന്തി​ൽ​ 4​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 24​ ​റ​ൺ​സെ​ടു​ത്ത് ​ന​ന്നാ​യി​ ​ബാ​റ്റ് ​ചെ​യ്ത് ​വ​ന്ന​ ​മ​റ്റൊ​രു​ ​ഓ​പ്പ​ണ​ർ​ ​ജോ​ർ​ജ് ​മു​ൻ​സി​യെ​ ​ഹാ​ർ​ദ്ദി​ക്കി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഷ​മി​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ശ​ങ്ക​ ​ഒ​ഴി​വാ​ക്കി.​ ​ഏ​ഴാം​ ​ഓ​വ​റി​ൽ​ ​മാ​ത്യു​ ​ക്രോ​സി​നേ​യും​ ​(2​)​​,​​​ ​റി​ച്ചി​ ​ബെ​റിം​ഗ്ട​ണേ​യും​ ​(0​)​​​ ​ജ​ഡേ​ജ​ ​മ​ട​ക്കി​യ​തോ​ടെ​ 29​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​വീ​ണ​ ​സ്കോ​ട്ടി​ഷ് ​പ​ട​യ്ക്ക് ​പി​ന്നീ​ട് ​തി​രി​ച്ചു​ ​വ​ര​വു​ണ്ടാ​യി​ല്ല.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ജ​ഡേ​ജ​യും​ ​ഷ​മി​യും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​ബും​റ​ ​ര​ണ്ട് ​വി​ക്ക​റ്റെ​ടു​ത്തു.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്കാ​യി​ 18​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ചു​റി​ ​നേ​ടി​യ​ ​കെ.​എ​ൽ.​ ​രാ​ഹു​ലും​ ​(19​ ​പ​ന്തി​ൽ​ 50,​​​ 6​ ​ഫോ​ർ,​​​ 3​ ​സി​ക്സ്)​​​ 16​ ​പ​ന്തി​ൽ​ 5​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 30​ ​റ​ൺ​സ് ​നേ​ടി​യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​ചേ​ർ​ന്ന് ​വെ​ടി​ക്കെ​ട്ട് ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ 3.5​ ​ഓ​വ​റി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ 50​ ​ക​ട​ന്നു.​ 5​ ​ഓ​വ​റി​ൽ​ 70​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഇ​രു​വ​രും​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ത്.​ ​
വി​ജ​യ​ത്തി​ന​ടു​ത്ത് ​വ​ച്ച് ​ഇ​രു​വ​രും​ ​പു​റ​ത്താ​യെ​ങ്കി​ലും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(2​)​​​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​(6)​​​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​യെ​ ​വി​ജ​യ​തീരത്തെത്തിച്ചു.​ ​തിങ്കളാഴ്ച​ ​ന​മീ​ബി​യ​ക്കെ​തി​രെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​അ​ടു​ത്ത​ ​മ​ത്സ​രം.

ന്യൂസിലൻഡിന് ജയം

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നബീയ 52 റൺസിന് തകർത്ത് ന്യൂസിലൻഡും സെമി പ്രതീക്ഷ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടിക്കിറങ്ങിയ നമീബീയയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പുറത്താകാതെ 21 പന്തിൽ 1 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ ഗ്ലെൻഫിലിപ്പും 21 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 35 റൺസ് നേടിയ ജയിംസ് നീഷമുമാണ് അവസാന ഓവറുകളിൽ തകർപ്പൻ അടിയുമായി ന്യൂസിലൻഡിനെ മികച്ച സ്കോറിൽ എത്തിച്ചത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ നമീബിയയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗത്തിയും ബൗൾട്ടുമാണ് പ്രതിരോധത്തിലാക്കിയത്.