ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നികുതി കുറയ്ക്കില്ലെന്നത് സംസ്ഥാന സർക്കാരിന്റെ ധാർഷ്ഠ്യമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തെ വിമശിച്ചിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതൽ രാജ്ഭവൻ വരെയുള്ള സമരത്തിന് സുധാകരൻ നേതൃത്വം നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.