പീഡനക്കേസ് പ്രതി വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനതാവളത്തില്‍ പിടിയിൽ

നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതി വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായി. മലപ്പുറം പള്ളിപ്പാടം കഴുക്കുന്നുമ്മൽ ജംഷീർ ആണ് അറസ്റ്റിലായത്. 2019ൽ കോഴിക്കോട് കക്കൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഢനക്കേസിലെ പ്രതിയാണ് ജംഷീർ.

കൃത്യത്തിനു ശേഷം വിദേശത്തേക്കു കടന്ന ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. പ്രതിയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസിന് കൈമാറി.