നാട്ടിലെ ദീപാവലി ആഘോഷത്തിന്റെ ബാക്കി കരിമരുന്നുമായി വിമാനത്താവളത്തിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി: നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. സെക്യൂരിറ്റി പരിശോധനയിൽ കരിമരുന്നുകൾ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ വിമാനയാത്രയിൽ സ്ഫോടക വസ്തു കൈവശം വച്ചതിന്റെ പേരിൽ പൊലീസ് കേസും എടുത്തു.

ഇന്നലെ ഷാർജയിലേക്കു പോകാനെത്തിയ തൃശൂർ ചാവക്കാട് സ്വദേശി അർഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങൾ ബന്ധുക്കളിലാരോ അറിയാതെ ബാഗിൽ എടുത്തു വച്ചതാണെന്നു പറയുന്നു.