കാറിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടിച്ചു
തിരൂർ : തൃപ്രങ്ങോട് ആലിങ്ങലിന് സമീപം കഞ്ചാവുവേട്ട. കാറിൽ ബാഗുകളിൽ വിൽപ്പനയ്ക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവാണ് തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ചൊവ്വാഴ്ച രാത്രി പത്തരയോടെ പിടികൂടിയത്.


കാറിലുണ്ടായിരുന്ന മൂന്നു പ്രതികൾ ഓടിരക്ഷപ്പെട്ടു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് കാർ.

തിരൂർ തഹസിൽദാർ പി. ഉണ്ണിയുടെ മേൽനോട്ടത്തിൽ കഞ്ചാവ് അളന്നു തിട്ടപ്പെടുത്തി കോടതിയിൽ ഹാജരാക്കി
