എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്. ഒക്‌ടോബര്‍ 25ന് ഉച്ചക്ക് 2.30ഓടെയാണ് ഷോക്കേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മരിച്ചത്. പള്ളിക്കുത്ത് ജി.എം.എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും.