വരം ഭിന്നശേഷി സംസ്ഥാന സംഗമത്തിന് തിരുർ ഒരുങ്ങി

തിരുർ : ജില്ല ആശുപത്രി പി.എം ആർ വിഭാഗത്തിന് കിഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന ഭിന്നശേഷി സംഗമത്തിന് തിരുരിൽ ഒരുക്കങ്ങളായി.

ലോക ഭിന്നശേഷി ദിനമായ ഡിസംമ്പർ 3 മുതൽ 18 വരെ നീണ്ടു നിൽക്കുന്ന ദിവസങ്ങളിൽ വിവിധ പരിപാടികളോടെയാണ്
വരം സംസ്ഥാന ഭിന്നശേഷി സംഗമം
ഇത്തവണ നടത്തുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന സംഘാടക സമിതി രൂപികരണ യോഗം
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം
വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു.

തിരുർ നഗരസഭ സ്‌ഥിരം സമിതി അഡ്വ: എസ്. ഗീരിഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ല ആശുപത്രി പി എം ആർ വിഭാഗം മേധാവി ഡോ.പി.ജാവേദ് അനീസ്. വരം കോഡിനേറ്റർ മുജീബ് താനാളൂർ, തിരുർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ രതിഷ് , സെക്രട്ടറി എ.പി.ഷഫീഖ്, ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങളായ പിമ്പുറത്ത് ശ്രീനിവാസൻ പാറപ്പുറത്ത് കുഞ്ഞുട്ടി,
സാലിം കെ.ബാലൻ ഡോ. റാഷിജ്, പി. കോയ
നാസർ കുറ്റൂർ, ദീലിപ് അമ്പായത്തിങ്ങൽ.
അനസ് സ്നേഹതീരം, സൽമ തിരുർ, ശൈലജ എന്നിവർ സംസാരിച്ചു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ , ഇ.ടി.മുഹമ്മദ് ബഷീർ എം.പി, കറുക്കോളി മൊയ്തിൻ എം.എൽ.എ
മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ എന്നിവർ രക്ഷാധികാരികളും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫിക്ക ചെയർപെഴ്സണും
തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: യു സൈനുദ്ധീൻ , തിരുർ നഗരസഭ ചെയർപേഴ്പൺ എ.പി. നസീമ എന്നിവർ വൈസ് ചെയർമാന്മാർ ജില്ലാ ആശുപത്രി സുപ്രണ്ട്കെ .ആർ. ബേബി ലക്ഷ്മ്മി ജനറൽ കണവീനർ
ഡോ.പി. ജാവേദ് അനിസ് , കൺവീനർ
മുജിബ് താനാളൂർ കോഡിനേറ്റർ എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗതസംഘം രൂപികരിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.