നാടിന് അഭിമാനമായി മാറിയ”റിമ ഷാജി”യെ കേരള നാട്ടു നന്മ സഭ മെമൻ്റോ നൽകി ആദരിച്ചു


തിരൂർ:- 2021-2022 വർഷത്തെ അമേരിക്കൻ അണ്ടർ ഗ്രാജുയേറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യയിലെ 5 വിദ്യാർത്ഥികളിൽ ഒരാളായി നാടിന് അഭിമാനമായി മാറിയ തിരൂർ ബി.പി.അങ്ങാടി കണ്ണംകുളം കടവത്ത് റിമ ഷാജിക്ക് കേരള നാട്ടു നന്മ സഭ തിരൂർ ചാപ്റ്റർ നൽകുന്ന മെമൻ്റോ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. പി.വി.വിനുനാഥ്  നൽകി ആദരിച്ചു.

കേരള നാട്ടു നന്മ സഭ പ്രസിഡണ്ട് ഗഫൂർ പൊയിലിശ്ശേരി, NLU മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എ.കെ.സിറാജ്, മൊബൈൽ ടവർ സൈറ്റ് ഓണേഴ്സ് അസോസിയേഷൻ (MTSOA) മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും INL തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ടുമായ വി.കെ.യൂസഫ് കണ്ണംകുളം എന്നിവരുടെ നേതൃത്വത്തിലാണ് ആദരം നൽകിയത്.