സംസ്സ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം റണ്ണേഴ്‌സ് അപ്പ്


മലപ്പുറം : പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍  സ്‌റ്റേഡിയത്തില്‍ നടന്ന 34 മത് സംസ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍  ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല   ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനം നേടി.പത്തനം തിട്ട ജില്ലയോടാണ് മലപ്പുറം ഫൈനലില്‍ മത്സരിച്ചത്.


ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജലാല്‍ താപ്പി ആക്ടിംഗ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം കണ്ണിയന്‍ എന്നിവര്‍ ടീമംഗങ്ങളെ  അനുമോദിച്ചു