എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വളാഞ്ചേരി: എം.ഡി.എം.എയുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിനെ (24) ആണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

വളാഞ്ചേരി മേഖലയിൽ വീര്യം കൂടിയ ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് ബസ് സ്റ്റാന്റിന്റെ പിറകുവശത്ത് നിന്നും എം.ഡി.എം.എ.യുമായി പ്രതി പിടിയിലായത്. എസ്.ഐ.മുഹമ്മദ് റഫീഖ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ഗിരീഷ്, മോഹനൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.