Shobika

തിരൂർ-ചമ്രവട്ടം റോഡിൽ മീൻ വെള്ളം ഒഴുക്കി വിട്ട ലോറി പൊലീസ് പിടികൂടി

തിരൂർ: ചമ്രവട്ടം പാതയിൽ മീൻ ലോറികൾ മലിന ജലം ഒഴുക്കി വിട്ട് പായുന്നത് മറ്റ് യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസേന ഈ പാതയിൽ ഒട്ടേറെ മീൻ ലോറികളാണ് കടന്നു പോകാറുള്ളത്. ഇത്തരം ലോറികളിൽ മിക്കവയും പിറകുവശത്ത് സ്ഥാപിച്ചിട്ടുള്ള ചെറിയ പൈപ്പുകളിലൂടെ ഐസ് ഉരുകി വരുന്ന വെള്ളം റോഡിൽ ഒഴുക്കിയാണു കടന്നു പോകുന്നത്. പലപ്പോഴും ഇത് പിറകിൽ വരുന്ന വാഹനങ്ങളിലേക്കു തെറിക്കുകയും ഇരുചക്ര യാത്രക്കാരുടെ ദേഹത്താവുകയും ചെയ്യാറുണ്ട്. ഇത് തർക്കങ്ങൾക്കും വഴി വയ്ക്കാറുണ്ട്.

1 st paragraph



റോഡിൽ മീൻ വെള്ളം പോകുന്നതിനാൽ പരിസരങ്ങളിലും ദുർഗന്ധം വമിക്കാറുണ്ട്. ഇത് നാട്ടുകാർക്കും ശല്യമാവുകയാണ്. വ്യാപകമായ പരാതി ഉയർന്നതോടെ ചിലർ റോഡിൽ കളയാതെ പുഴകളിൽ ഒഴുക്കി വിടുന്നതു പതിവായിരുന്നു. പാലങ്ങൾക്ക് മുകളിലെ ചെറിയ ദ്വാരം വഴിയാണ് ഇത് പുഴയിലേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ ദിവസം താഴേപ്പാലത്ത് റോഡിൽ മീൻ വെള്ളം ഒഴുക്കി വിട്ട ലോറി തിരൂർ പൊലീസ് പിടികൂടി. 1000 രൂപ പിഴ അടപ്പിച്ചാണ് ഇവരെ വിട്ടത്.