ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2022’ എന്ന പേരില്‍ ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യുവ ക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങിയ ടീം 10 മിനുറ്റ് ദൈര്‍ഘ്യമുള്ള അവതരണ വീഡിയോകള്‍ സിഡിയിലോ പെന്‍ഡ്രൈവിലോ എംപി4 ഫോര്‍മാറ്റില്‍ ഒരു ജിബി സൈസില്‍ തയ്യാറാക്കി ഫെബ്രുവരി 15നകം ജില്ലാ യുവജനകേന്ദ്രം ഓഫീസില്‍ നല്‍കണം. വീഡിയോക്കൊപ്പം ക്ലബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടി നല്‍കണം. വീഡിയോയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 22 എന്നു രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് താരം 25,000 10,000, 5000 രൂപ സമ്മാന തുകയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മാര്‍ച്ച് ആറിന്  തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000 എന്നിങ്ങനെയായിരിക്കും സമ്മാന തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2960700