Main Banner

ബാബുവിന് എതിരെ കേസെടുക്കില്ല; വനംമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

1 st paragraph

ബാബുവിനെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് മന്ത്രി പറഞ്ഞു. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം, അനധികൃതമായി വനമേഖലയില്‍കടന്നതിന് ബാബുവിനെതിരെ കേസെടുക്കാനാണ് വകുപ്പ് തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

2nd paragraph