Main Banner

ചെറാട് മലയില്‍ വീണ്ടും ആളുകളെന്ന് സംശയം; മലയ്ക്ക് മുകളില്‍ നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍

പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.

1 st paragraph

ചെറാട് മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ലൈറ്റുകള്‍ തെളിയുന്നത്. ഇത് മൊബൈല്‍ ലൈറ്റ് അല്ലെന്ന് വ്യക്തമാണ്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നില്‍കൂടുതല്‍ പേരുണ്ടെന്നാണ് അനുമാനം.

2nd paragraph

വനംവകുപ്പും നാട്ടുകാരും ഇവിടെ എത്തിയിട്ടുണ്ട്. ഇവര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. അല്പ സമയത്തിനകം താഴേക്ക് എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കരുതുന്നത്.