മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കുകയും, ഭീഷണി പെടുത്തുകയും ചെയുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലന്ന് കെ ആർ എം യു
തിരൂർ : കെ റെയിൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതുനിടെ മാധ്യമപ്രവർത്തകരെ ഭീഷണി പെടുത്തുകയും, ദൃശ്യങ്ങൾ എടുക്കുന്നത് വിലക്കുകയും, പൊതുജനമധ്യത്തിൽ അപമാനപെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത പോലീസുകാരന്റെ നടപടിയിൽ പ്രതിഷേധിച്ച് കെ ആർ എം യു തിരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തീരുർ സെൻട്രൽ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധം കെ ആർ എം യു ജില്ലാ പ്രസിഡന്റ് ജംഷീർ കെ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.

മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കുകയും, ഭീഷണി പെടുത്തുകയും ചെയുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും, ഇത്തരം ചില പോലീസുകാരുടെ പ്രവർത്തനങ്ങൾ മുഴുവൻ പോലീസ് സേനക്കും അപമാനം ഉണ്ടാക്കുന്നതാണെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം സഫീർ ബാബു അധ്യക്ഷനായിരുന്നു, തീരുർ മേഖല സെക്രട്ടറി ബൈജു അരികഞ്ചിറ സ്വാഗതം പറഞ്ഞു
അഫ്സൽ കെ പുരം , യാസീൻ, സന്തോഷ് കാവിലക്കാട് തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ സംഗമത്തിന് ഇർഷാദ്, അബ്ദുൽ കലാം ആസാദ്, റിഫ അഫ്ന, ഉദയേഷ്, അൻവർ സാദത്ത് കൂട്ടായി, മുഹമ്മദ് ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി