Main Banner

വൈലത്തൂരില്‍ ആറു വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു

വൈലത്തൂര്‍: വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ വീണു മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണില്‍ അബ്ദുശുക്കൂര്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ്(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ വീണാണ് അപകടം. ഉടന്‍ തന്നെ ആദ്യം തലക്കടത്തൂരിലെയും കോട്ടക്കലിലെയും ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1 st paragraph

കല്‍പകഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം ആദ്യശ്ശേരി ജുമാ മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. കാവപ്പുര മഖ്ദൂമിയ്യ ഇസ് ലാമിക് സെന്റര്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, ഫാത്തിമ റംസി, ഫാത്തിമ ഹന്ന.

2nd paragraph