ചമ്രവട്ടം സ്വദേശി കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരണമടഞ്ഞത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം

സാധനങ്ങള്‍ കൊണ്ടുകൊടുക്കാന്‍ കയറിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്