Shobika

ഇന്ധനവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.

1 st paragraph

ഇന്നത്തെ വിലവര്‍ധനയോടെ കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.4 രൂപയുമായി.

തിരുവന്തപുരത്ത് പെട്രോളിന് 115.46 രൂപയായി. ഡീസലിന് 102.16 രൂപ. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 113.63 രൂപ, ഡീസല്‍ 100.58 രൂപ.

2nd paragraph

കഴിഞ്ഞ തിരഞ്ഞെടുപ്പ് സീസണില്‍ വില വര്‍ധന ഉണ്ടായിരുന്നില്ല. അതിനുശേഷം വില അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.