Shobika

പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം. നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്.

1 st paragraph

മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സമയത്ത് സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും രാത്രിയെത്തി പശുക്കളെ അഴിച്ചുകൊണ്ടുപോകുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പശുക്കളെ നിര്‍ത്തിക്കൊണ്ടു പോകാന്‍ സീറ്റുകള്‍ അഴിച്ചുമാറ്റി ഒരു ട്രാവലർ പ്രത്യേകം രൂപകല്പന ചെയ്താണ് ഇവര്‍ മാഷണം നടത്തുന്നത്.

2nd paragraph

മോഷണം നടത്തുന്ന പരിസരത്ത് നിന്ന് അല്പം മാറി ഈ ട്രാവലർ നിര്‍ത്തിയിടും. പശുക്കളെ അഴിച്ചുകൊണ്ടുവന്നയുടന്‍ തന്നെ ഇവര്‍ ട്രാവലറില്‍ സ്ഥലം വിടുകയും ചെയ്യും. പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികള്‍ വന്നതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.

എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ പി.ആര്‍. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാര്‍, ഉണ്ണിക്കണ്ണന്‍, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.