ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ മരിച്ചു

എറണാകുളം: നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ എം.സി റോഡിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, സുഹൃത്ത് വിമൽ എന്നിവരാണ് മരിച്ചത്. തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. പാർക്കിങ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.