Main Banner

സി കെ അബ്ദു റഹിമാനും കെ പി സഞ്ജീവിനും യാത്രയയപ്പ്‌നല്‍കി

മലപ്പുറം;സര്‍വ്വീസില്‍നിന്ന്  വിരമിച്ച ജില്ലാ സഹകരണ ബാങ്ക് ഡി ജി എമ്മും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ   സി കെ അബ്ദു റഹിമാനും ചീഫ് എക്കൗണ്ടന്റ് കെ പി സഞ്ജീവിനും ജീവനക്കാരും സഹകാരികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
 മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  യാത്രയയപ്പ് സമ്മേളനം ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് കൂടിയായ പി അബ്ദുല്‍ ഹമീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണവും ജീവനക്കാര്‍ക്ക് വേണ്ടിയുള്ള അവകാശ പ്രവര്‍ത്തനങ്ങളും ഒരുപോലെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ നേതാവാണ് അബ്ദു റഹിമാനെന്ന് അദ്ദേഹം പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.

1 st paragraph

ഡി സി സി പ്രസിഡണ്ട് വി.എസ്. ജോയ് ഉപഹാരങ്ങള്‍ നല്‍കി .ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് മാരായ എ അഹമ്മദ് കുട്ടി, എം. അബ്ദുള്ള മാസ്‌റര്‍, മുന്‍ വൈസ് പ്രസിഡണ്ട് പ്രദീപ് മേനോന്‍. , എ ഐ ബി ഇ എ  നേതാക്കളായ ബി രാംപ്രകാശ്, പി  പ്രദീപ് കുമാര്‍, രമ്യ , ബാങ്ക് മുന്‍ ഡയരക്ടര്‍ പി എ റഹ്മാന്‍, പി അലി (കെ ബി ഇ എഫ്), ഹനീഫ പെരിഞ്ചീരി (സെക്രട്ടറി സെന്റര്‍) ചന്ദ്രശേഖരന്‍ നായര്‍, സി അബ്ദുല്‍ സമദ്, സി എം രാമനുണ്ണി, എ കെ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എം ഡി സി  ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി കെ മൂസക്കുട്ടി സ്വാഗതവും ടി ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

2nd paragraph