പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു

 
മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.


ജില്ലാ പ്രസിഡന്റ് ഫൈസല്‍ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. റഊഫ് വിളയില്‍,അഡ്വ.ആരിഷ്‌മോന്‍ എന്നിവര്‍ സംസാരി്ച്ചു.ആദര്‍ശ് വണ്ടൂര്‍,അഷറഫ് കോട്ടക്കല്‍,നൗഷാദ് തിരൂരങ്ങാടി,അക്ഷയ് മങ്കട,അനസ് പെരിന്തല്‍മണ്ണ എന്നിവര്‍ നേത്ൃത്ത്വം നല്‍കി.